JHL

JHL

കല്ലാപ്പുവിലെ ഗ്ലോബൽ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 20-ഓളം കടകൾ കത്തിനശിച്ചു


മംഗളൂരു : തൊക്കോട്ടിനടുത്ത് കല്ലാപ്പുവിലെ ഗ്ലോബൽ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 20-ഓളം കടകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് തീപ്പിടിച്ചത്.

പുലർച്ചെയായതിനാൽ അറിയാൻ വൈകി. ഇത് കൂടുതൽ കടകളിലേക്ക് തീ പടരാൻ കാരണമായി. സ്റ്റേഷനറി കടകൾ, പഴം-പച്ചക്കറി കടകൾ എന്നിവയാണ് കൂടുതലായും കത്തിനശിച്ചത്.അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമകൾ പറഞ്ഞു.





No comments