JHL

JHL

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ബേള സ്വദേശിക്ക് ദാരുണാന്ത്യം


ബദിയടുക്ക(www.truenewsmalayalam.com) : റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് ബേള സ്വദേശിക്ക് ദാരുണാന്ത്യം. ബേള ദര്‍ബത്തടുക്കസ്വദേശി കുശല(42) ആണ്  ഇന്നലെ രാത്രിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

റോഡ് മുറിച്ച് കടക്കുകയായിരുന്നു കുശലയെ നീര്‍ച്ചാലില്‍ നിന്ന് സീതാംഗോളിയിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുശലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും കാലിന്റെ തുടയെല്ലിനും സാരമായി പരിക്കേറ്റിരുന്നു.

ഭാര്യ: ജയന്തി.

സഹോദരങ്ങള്‍: അച്യുത, ദയാനന്ദ, അശോക.



No comments