JHL

JHL

എം എസ് എഫ് സ്മൈൽ പദ്ധതി, മൊഗ്രാൽ പുത്തൂരിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്നു


മൊഗ്രാൽ പുത്തൂർ (www.truenewsmalayalam.com) : പഞ്ചായത്ത് എം എസ് എഫ്I കമ്മിറ്റി നടത്തി വരുന്ന സ്മൈൽ പദ്ധതി മൊഗ്രാൽ പുത്തൂരിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്നു. വിവിധ യൂണിറ്റ് എം എസ് എഫ് കമ്മിറ്റികൾ മുഖേനയാണ് സഹായ പദ്ധതി ഒരുക്കുന്നത്. 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹായത്തോടെ യൂണിറ്റ് എം എസ് എഫ് പ്രവർത്തകർ ഒരുക്കിയ സ്മൈൽ പദ്ധതി പഞ്ചായത്ത് എം എസ് എഫ് നേതാക്കളായ പി എച്ച് അഫ്റാസ്, സ്റ്റാഫാൻ, എന്നിവർ യൂണിറ്റ് എം എസ് എഫ് പ്രവർത്തകർക്ക് നൽകി ഉൽഘാടനം ചെയ്തു.സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ് പി സലാഹുദ്ദീൻ യോഗം ഉൽഘാടനം ചെയ്തു. മാഹിൻ കുന്നിൽ, നൗഫൽ പുത്തൂർ, ഷെഫീഖ് പീബീസ്, മുഹമ്മദ് മൂല, ഷാഫി കച്ചായി, ബഷീർ പൗർ ,ഇബ്രാഹിം, മാസിൻ, ബാദുഷ, അബ്ദുല്ല, ഫാസിൽ, മാലിഖ് സംബന്ധിച്ചു.

No comments