JHL

JHL

കാടു മൂടി കുമ്പള തീരദേശ റോഡ്; വെട്ടി മാറ്റാൻ നടപടി വേണമെന്നാവശ്യം


കുമ്പള(www.truenewsmalayalam.com) : കുമ്പള കോയി പ്പാടി -കൊപ്പളം തീരദേശ റോഡിൽ കോഴിപ്പാടി ഭാഗത്ത് കാട് മൂടിയത് മൂലം റോഡ് സൗകര്യം ചുരുങ്ങുന്നതായി പരാതി.

 മഴക്കാലം തുടങ്ങിയതോടെയാണ് കാടുകൾ അതിവേഗം വളർന്ന് റോഡ് ചുരുങ്ങുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് മൂലം ഇരു ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വന്നാൽ ഗതാഗതത്തിന് തടസ്സമാകുന്നുവെന്നും പറയുന്നു.

 കാടുകൾ വെട്ടിമാറ്റാൻ കുമ്പള ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 വിഷയം വാർഡ് മെമ്പറും, വികസന സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സയുമായ സബൂറയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

No comments