JHL

JHL

ജില്ലാ ഫുട്ബോൾ കിരീടം ഏഴാംതവണയും മൊഗ്രാൽ സ്പോർട്സ് ക്ലബിന്


കാസർകോട്(www.truenewsmalayalam.com) : കാസറഗോഡ് ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ കിരീടം വീണ്ടും മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് നേടി.

സോക്കർ ചെറുവത്തൂരിനെ പരാജയപ്പെടുത്തിയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജേതാക്കളായത്.

 ഇത് ഏഴാം തവണയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബാൾ കിരീടം സ്വന്തമാക്കുന്നത്.

 തൃക്കരിപ്പൂർ സിന്തറ്റിക് ടർഫിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിലെ ആവേശ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പിടിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് 4-2ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജേതാക്കളായത്.

മത്സരത്തിൽ നിർണായകമായ സേവുകൾ നടത്തിയ മൊഗ്രാൽ സ്പോർട്സ് ക്ലബ് ഗോൾകീപ്പർ ഷഹദാദ് മൊഗ്രാൽ ഫൈനലിലെ മിന്നും താരമായി തിരഞ്ഞെടുക്കപ്പെട്ടു.


No comments