JHL

JHL

കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് രാത്രി പതിനൊന്നു മണി വരെ നീട്ടണം; പിഡിപി


മഞ്ചേശ്വരം(www.truenewsmalayalam.com) :  കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് രാത്രി പതിനൊന്നു മണി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട്  കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകി പി.ഡി.പി മഞ്ചേശ്വര മണ്ഡലം ഭാരവാഹികൾ.

വർഷങ്ങളായി കുമ്പള ഉപ്പള മഞ്ചേശ്വരം ഭാഗങ്ങളിൽ ഉള്ള യാത്രക്കാർക്ക്  രാത്രി 9 മണി കഴിഞ്ഞാൽ  ഈ ഭാഗങ്ങളിലേക്ക് ബസ്സുകൾ കിട്ടാറില്ല.

 കണ്ണൂർ ഭാഗങ്ങളിൽ നിന്ന് ട്രെയിനിൽ വരുന്നവരും, കച്ചവട ആവശ്യവും ജോലി ആവശ്യത്തിന് വേണ്ടി കാസർകോട് നഗരത്തിൽ വരുന്നവരും രാത്രി കാലങ്ങളിൽ പ്രയാസം അനുഭവിക്കേണ്ടിവരുന്നു.

  ഈ ഭാഗങ്ങളിൽ ഉള്ള കുമ്പള, ഉപ്പള മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളിലും രാത്രികാല ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ല, ഇതും യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മംഗലാപുരം ഭാഗത്തുനിന്നും ട്രെയിനിൽ വരുന്നവരും കാസർകോട് റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുന്നത്.

 ജനപ്രതിനിധികൾ ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും പിഡിപി മഞ്ചേശ്വര മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.


No comments