മഴക്കാലത്ത് പ്രദേശം വെള്ളത്തിൽ മുങ്ങുന്നു; മൊഗ്രാൽ നാങ്കി ഓവുചാലിനും വേണം സംരക്ഷണ ഭിത്തി
മൊഗ്രാൽ(www.truenewsmalayalam.com) : മഴ കനക്കുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്തെ ഓവുചാലിന് സംരക്ഷണം വേണമെന്ന് പ്രദേശവാസികൾ.
പ്രദേശം വെള്ളത്തിനടിയിലാ യാൽ കടപ്പുറത്തെ ഓ വുചാലിലൂടെയാണ് നാട്ടുകാർ വെള്ളം കടലിലേക്ക് ഒഴുക്കി വിടാറുള്ളത്. ഈ ഓ വുച്ചാലിന്റെ ഒരു ഭാഗം ഇപ്പോൾ മണ്ണിടിഞ്ഞ് മൂടപ്പെട്ട നിലയിലാണ്.
മഴക്കാലത്തിനു മുൻപ് ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നതുമില്ല. റെയിൽവേ തുരങ്കത്തിലൂടെയാണ് നാങ്കിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
ഓ വുച്ചാലിന് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മഴ കനക്കുന്നതോടെ നാങ്കിപ്രദേശം വലിയ വെള്ളക്കെട്ടുകളാൽ മൂടപ്പെടുന്ന സാഹചര്യമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടാവുന്നത്.
വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. കുടിവെള്ളം മലിനമാവുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്ക് അടക്കം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്.
ഈ വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ മുട്ടാ ത്ത വാതിലുകളില്ല. ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും, പഞ്ചായത്ത് അധികൃതരും നേരിട്ട് കണ്ടതുമാണ്.
പ്രദേശവാസികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശം ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വീകാര്യവുമല്ല. ഇത് മൂലം വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുന്നുമില്ല. കാലവർഷം എത്തുമ്പോൾ തന്നെ നാങ്കി കടപ്പുറത്തെ പ്രദേശവാസികൾ ഭയാശങ്കയിലാണ് കഴിയുന്നത്.
Post a Comment