JHL

JHL

കുമ്പള ജി.എച്ച്.എസ്.എസ് പിടിഎ ജില്ലാ പഞ്ചായത്തിന് നിവേദനം നൽകി

കുമ്പള(www.truenewsmalayalam.com) : കുമ്പള ജി എച്ച് എസ്  സ്കൂൾ പി ടി എ ഭാരവാഹികൾ പ്ലസ് ഓൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഇരിക്കുന്നതിനാവശ്യമായ ബെഞ്ചുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാല കൃഷ്ണനെ നേരിട്ട് കാണുകയും നിവേദനം നൽകുകയും ചെയ്തു.

കുമ്പള ഡിവിഷൻ ജില്ല പഞ്ചായത്ത് അംഗം ശ്രീമതി ജമീല സിദ്ധീഖ്, പി ടി എ പ്രസിഡണ്ട് എ കെ ആരിഫ്, എസ് എം സി ചെയർമാൻ കെ വി യൂസുഫ്, പിടിഎ വൈ: പ്രസിഡണ്ട് മൊയ്തീൻ അസീസ്, എസ് എം സി വൈസ് ചെയർമാൻ അഹ്മദാലി കുമ്പള, എച്ച് എം ഷൈലജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി മധുസുധനൻ മാസ്റ്റർ പിടിഎ അംഗം രത്നാകരൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

  നിവേദനത്തിൽ ആവശ്യപ്പെട്ടത് പ്രകാരം ബെഞ്ചുകളുടെ കുറവുകൾ നികത്താനും, ചുറ്റുമതിൽ നിർമ്മാണവും, ഉച്ചഭക്ഷണ സൗകര്യത്തിനും എത്രയും പെട്ടന്ന് പരിഹാരം കാണുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പ് നൽകുകയും ചെയ്തു.


No comments