മൊഗ്രാൽ സ്വദേശി മുഹമ്മദ് റഫീഖ് നിര്യാതനായി
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദിന് സമീപത്തെ പ്രവാസിയും, മത്സ്യത്തൊഴിലാളിയുമായ മുഹമ്മദ് റഫീഖ് (65) അന്തരിച്ചു.
കുറച്ചുനാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
പരേതരായ മുഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്.
ആസ്യമ്മയാണ് ഭാര്യ.
മക്കൾ: ഷംല, സജില, സൈഫുദ്ദീൻ.
മരുമക്കൾ : ഹസ്സൻ കമ്പാർ, ഗഫൂർ കീഴൂർ.
പരേതരായ അബ്ദുള്ള, സീതി, സുലൈമാൻ എന്നിവർ സഹോദരന്മാരാണ്.
നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്, മീലാദ് കമ്മിറ്റി അനുശോചിച്ചു.
Post a Comment