JHL

JHL

കഞ്ചിക്കട്ട പാലത്തിലൂടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ കടത്തിവിടാനുള്ള സാധ്യത ; എ.കെ.എം. അഷ്റഫ് എം.എൽ.എ. നിയമസഭയിൽ സബ്മിഷനിൽ ഉന്നയിച്ചു

കുമ്പള(www.truenewsmalayalam.com) : കഞ്ചിക്കട്ട പാലത്തിലൂടെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ കടത്തിവിടാനുള്ള സാധ്യത ജലസേചന- പൊതുമരാമത്ത് വകുപ്പുകൾ എന്നിവ പരിശോധിക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. നിയമസഭയിൽ സബ്മിഷനിൽ ഉന്നയിച്ചു.

റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് കഞ്ചിക്കട്ട പാലത്തിലൂടെയുള്ള ഗതാഗതം രണ്ടരമാസം മുൻപ് നിരോധിച്ചത്. ഇതോടെ പ്രദേശവാസികൾക്ക് കുമ്പള, കാസർകോട് നഗരങ്ങളിലെത്താനും വിദ്യാർഥികൾക്ക് സ്കൂളുകളിലും കോളേജുകളിലുമെത്താനും കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട സാഹചര്യമാണ്. ഇത് സാമ്പത്തിക നഷ്ടവും സമയനഷ്ടവുമുണ്ടാക്കുന്നു.

ജലലഭ്യത ഉറപ്പുവരുത്താനും ഉപ്പുവെള്ളം കയറുന്നത് തടയാനും പൊതുഗതാഗതത്തിനും സഹായമാകുന്നരീതിയിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പണികൾ തുടങ്ങുന്നതിന്റെ നടപടികൾ വേഗത്തിലാക്കണമെന്നും സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.പുതിയ പാലത്തിന്റെ രൂപരേഖ അന്തിമഘട്ടത്തിലാണെന്നും സമീപറോഡിന് ആവശ്യമായ ഭൂമി ലഭ്യമായാൽ തുടർനടപടികൾ വേഗത്തിലാക്കുമെന്നും സബ്മിഷന് മറുപടിയായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.





No comments