JHL

JHL

കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരത സെമിനാർ സംഘടിപ്പിച്ചു


കുമ്പള(www.truenewsmalayalam.com) : വിദ്യാർത്ഥികളിൽ ബാങ്കിംഗ് മേഖലകളിലെ അറിവുകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) സാമ്പത്തിക സാക്ഷരത സെമിനാർ സംഘടിപ്പിച്ചു. നൂറോളം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.

സ്കൂളിനായി നാൽപത്  കസേരകൾ ചടങ്ങിൽ ബാങ്ക് അധികൃതർ നൽകി, ക്വിസ്സ് മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.

 സെമിനാർ റിസർവ് ബാങ്ക് തിരുവനന്ദപുരം ഫിഡ് മാനേജർ ആർ ശ്യാം സുന്ദർ ഉത്ഘാടനം ചെയ്തു, പി ടി എ പ്രസിഡണ്ട് എ കെ ആരിഫ് അധ്യക്ഷത വഹിച്ചു, പ്രധാന അധ്യാപിക ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു.

 കാനറ ബാങ്ക് ജില്ല ലീഡ് മാനേജർ എസ് ത്രിപ്പേഷ്, സാമ്പത്തിക സാക്ഷരത മഞ്ചേശ്വരം ബ്ലോക്ക് കൗൺസിലർ സുബ്രമണ്യ ഷേണായ്, എസ് എം സി ചെയർമാൻ കെ വി യൂസുഫ്, പി ടി എ വൈസ് പ്രസിഡണ്ട് മൊയ്തീൻ അസീസ് ആരിക്കാടി, ഗണേഷൻ മാസ്റ്റർ കൊലിയത്ത്, പുഷ്പലത ഷേണായ്,ഗണേഷൻ കുമ്പള, പിടിഎ- എസ് എം സി അംഗങ്ങളായ രത്നാകരൻ കുമ്പള, മുഹമ്മദ് അറബി, കാദർ തോട്ടുങ്കര, സാഹിറ അബ്ദുൽ ലത്തീഫ്, നളിനി രവി പൂജാരി, പുണ്യ കുമ്പള, ശിവരാമ ഭട്ട്, ദിനേഷൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.


No comments