JHL

JHL

ദേശീയപാത ഏറ്റെടുത്ത ഭൂമിയിലെ നഷ്ടപരിഹാരവും, തർക്കങ്ങളും, കേസുകളും; നിർമ്മാണം പകുതി വഴിയിലായത് നാട്ടുകാർക്ക് ദുരിതമാവുന്നു


മൊഗ്രാൽ(www.truenewsmalayalam.com) :  ദേശീയപാത വികസനം പുരോഗമിക്കുമ്പോൾ തന്നെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങളും, കോടതിയിലിരിക്കുന്ന കേസുകളിലും തീർപ്പുണ്ടാക്കാത്തത് നിർമ്മാണ പ്രവർത്തനങ്ങൾ പകുതി വഴിയിലായത് നാട്ടുകാർക്ക് ദുരിതമാവുന്നു.

 മൊഗ്രാൽ ടൗണിന് സമീപം ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടുടമസ്ഥൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് പരാതിയിൽ തീർപ്പുണ്ടാകാതെ ഇതുവഴിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു.

 പ്രശ്നപരിഹാരത്തിന് കോടതി ജില്ലാ കലക്ടർക്ക് നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തർക്കത്തിന് തീർപ്പുണ്ടായിട്ടില്ല. ഇതുവഴിയുള്ള സർവീസ് റോഡ്, ഓ വുച്ചാൽ നിർമ്മാണം പാതിവഴിയിലായത് നാട്ടുകാർക്ക് ദുരിതമായി.

 മഴക്കാലം തുടങ്ങിയതോടെ ഓവു ചാലിന്റെ അഭാവം കാരണം മഴവെള്ളം മുഴുവനും തൊട്ടടുത്ത് മൊഗ്രാൽ ടൗണിൽ പൂർത്തിയായിട്ടുള്ള സർവീസ് റോഡി ലൂടെയാണ് ഒഴുകുന്നത്. ഇത് സമീപത്തെ താമസക്കാർക്കും, വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ദുരിതമാവുന്നുണ്ട്.

 ഈ ഭാഗത്ത് സർവീസ് റോഡിന്റെ നിർമ്മാണം തടസ്സപ്പെട്ട് കിടക്കുന്നത് ഏകദേശം 500 മീറ്ററുകളോളമാണ്.

 കൊപ്രസാറിൽ നിന്ന് തുടങ്ങി കോടതിയെ സമീപിച്ച വീട്ടുടമയുടെ പരിസരം വരെയാണ് നിർമ്മാണം മുടങ്ങിക്കിടക്കുന്നത്. സർവീസ് റോഡ് നിർമ്മാണം ഈ ഭാഗത്ത് പകുതി വഴിയി ലായതിനാൽ നിരവധി വ്യാപാര സ്ഥാപനങ്ങളും, വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നതും ദുരിതമായിട്ടുണ്ട്. 

കച്ചവടം ഇല്ലാത്തതിനാൽ ഈ ഭാഗത്തെ "ഹൈപ്പർ മാർക്കറ്റ് ''വരെ അടച്ചു പൂട്ടേണ്ടതായും വന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments