JHL

JHL

മൊഗ്രാൽ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാൻ അടിയന്തിരമായി ഇടപെടണം; വെൽഫെയർ പാർട്ടി


മൊഗ്രാൽ(www.truenewsmalayalam.com) : ക്ലാസ് മുറികളില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് അവധി കൊടുക്കേണ്ട അവസ്ഥയിലെത്തിയ മൊഗ്രാൽ ജി വി എച്ച് എസ് സ്കൂളിൽ ക്ലാസ്സ് മുറികൾ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിനും അധികാരികൾ അടിയന്തിര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ബീരാൻ മൊയ്തീൻ ആവശ്യപ്പെട്ടു.

 വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ ഭാവി അപകടത്തിലാവുന്നത് ദൗർഭാഗ്യകരമാണ്.

 മൊഗ്രാൽ സ്കൂളിൽ ഇനിയും കൂടുതൽ കോഴ്സുകൾ അനുവദിക്കേണ്ടതുണ്ട്.

 അതിനായി സൗകര്യമൊരുക്കാൻ ഫണ്ട്അനുവദിച്ച് തുടർ നടപടിയുമായി മുന്നോട്ട് പോകാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. 

അബ്ദുല്ലത്തീഫ് കുമ്പള, അസ്ലം സൂരംബയൽ, ഇസ്മാഈൽ മൂസ തുടങ്ങിയവർ സംസാരിച്ചു. 

മണ്ഡലം സെക്രട്ടറി സഹീറ ലത്തീഫ് സ്വാഗതവും ട്രഷറര് അസൈനാർ ഉപ്പള നന്ദിയും പറഞ്ഞു.

No comments