മംഗൽപ്പാടി ആസ്ഥാന താലൂക് ആശുപത്രിയുടെ പുതിയ കെട്ടിടം പണി ഉടൻ ആരംഭിക്കണം; മംഗൽപാടി ജനകീയവേദി
ഉപ്പള(www.truenewsmalayalam.com) :മംഗൽപാടി താലൂക് ആശുപത്രിയുടെ പുതിയ കെട്ടിടപണിയുടെ നടപടി ക്രമങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ മംഗൽപാടി ജനകീയവേദി രംഗത്ത്.
ആശുപത്രിയുടെ അടിസ്ഥാന വികസന സൗകര്യത്തിനായുള്ള നിരന്തര പരിശ്രമത്തെ തുടർന്ന് 2020 കിഫ്‌ബി ഫണ്ടിൽ നിന്നും 13 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ കെട്ടിടം പണി ആരംഭിചിട്ടില്ല. പഴയ കെട്ടിടം പൊളിച്ച് നീക്കുകയും മണ്ണ് പരിശോധനയും മാത്രമാണ് നടന്നത്.
ഇതിന്റെ നിർമാണ ചുമതല കിഡ്ക്കോയെ യാണ് ഏല്പിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ഇതിന് ശേഷം വർഷങ്ങളായി യാതൊരു പുരോഗതിയും ഉണ്ടായികാണുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ജനകീയവേദി നേതാക്കൾ മുമ്പുണ്ടായിരുന്ന ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോൾ ബഹുനില കെട്ടിടത്തിനായുള്ള ഫണ്ടിനു വേണ്ടിയുള്ള എസ്റ്റിമേറ്റ് നടപടി നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനുശേഷം എന്ത് നടന്നു എന്നുള്ള യാതൊരു വിവരവും ലഭ്യമല്ല.
താലൂക്ക് ആശുപത്രിയെ സംബന്ധിച്ച കാര്യങ്ങൾ പഴയ രീതിയിൽ തന്നെ തുടരുകയാണ്, കോവിഡ് കാലത്തെതുൾപ്പെടെ ജനങ്ങൾക്കുള്ള ചികിത്സ പ്രശ്നങ്ങളും പ്രയാസങ്ങളും ഇപ്പോഴും തുടരുകയാണ്.
മംഗൽപാടിക്ക് പുറമേ പൈവളികെ, മീഞ്ച, വോർക്കാടി,മഞ്ചേശ്വരം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ സാധാരണക്കാരും പാവപ്പെട്ടവരും പിന്നോക്കക്കാരും കടലോര പ്രദേശത്തുക്കാരും ഒരുപോലെ ആശ്രയിക്കുന്ന ആശുപത്രിയാണ് താലൂക്ക് ആശുപത്രി രാത്രികാല സേവനം പോലും പലപ്പോഴും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
അതിനാൽ താലൂക്ക് ആശുപത്രി എത്രയും പെട്ടെന്ന് എല്ലാ അർത്ഥത്തിലും യാഥാർത്ഥ്യമാക്കണമെന്നാണ് മംഗൽപാടി ജനകീയ വേദിയുടെ ആവശ്യം. ഇതിനായി വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങനാണ് ജനകീയവേദി യുടെ തീരുമാനം.
Post a Comment