JHL

JHL

സഹകരണ സംഘം തട്ടിപ്പ് കേസിലെ ഒരാൾ കൂടി പിടിയിൽ

 


മുള്ളേരിയ(www.truenewsmalayalam.com) : സഹകരണ സംഘം തട്ടിപ്പ് കേസിലെ  ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീനാണ് (34) കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായത്.

 ഇന്നലെ ചേളാരിയിലെ താമസ സ്ഥലത്തുനിന്ന് ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നബീനിനെ കസ്റ്റഡിയിലെടുത്തത്.

 ഉച്ചയോടെ ആദൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.
നേരത്തെ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നബീന്‍ കാസര്‍കോട്ട് നിന്നടക്കം കോടികള്‍ തട്ടിയെടുത്തിരുന്നു

തട്ടിപ്പില്‍ ഇടനിലക്കാരനായി നിന്ന് പണം കൈക്കലായ അബ്ദുല്‍ ജബ്ബാറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു, ഇയാൾ പണം മറിച്ചുനല്‍കാന്‍ നബീനിനെ ഉപയോഗിക്കുകയും ചെയ്തതെന്ന് വ്യക്തമായി.

 ജില്ലാ ക്രൈംബ്രാഞ്ചും ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പൊലീസ് സ്‌ക്വാഡുമാണ് കാറഡുക്ക തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്നത്. 

റിമാണ്ടില്‍ കഴിയുന്ന സഹകരണസംഘം സെക്രട്ടറി കര്‍മ്മന്തൊടി ബാളക്കണ്ടത്തെ കെ. രതീഷിനെയും അബ്ദുല്‍ ജബ്ബാറിനെയും കസ്റ്റഡിയില്‍ കിട്ടുന്നതിന് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി.



No comments