ചന്ദ്രഗിരി പുഴയിൽ കണ്ടെത്തിയ മൃതദേഹം എടനീർ സ്വദേശിയുടെതെന്ന് തിരിച്ചറിഞ്ഞു
കാസർഗോഡ്(www.truenewsmalayalam.com) : ചന്ദ്രഗിരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, എടനീർ ബൈരമൂല സ്വദേശി ബി പുഷ്പ കുമാറാ(43)ണ് മരിച്ചത്.
കാസർകോട് ജനറൽ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ടോടെ സഹോദരൻ ഉമാശങ്കറും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ചളിയങ്കോട് കോട്ടരുവത്താണ് ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ പോയതായിരുന്നു ടൈൽസ് പണിക്കാരൻ ആയ പുഷ്പകുമാർ.
മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ അരുൺ മോഹൻ നടത്തി.
പരേതരായ വെങ്കിട്ട രമണ റാവു-കമല ദമ്പതികളുടെ മകനാണ്.
മറ്റു സഹോദരങ്ങൾ: ഹരീഷ്, യമുന, പുഷ്പാവതി.
Post a Comment