JHL

JHL

കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി പുരസ്കാര നിറവിൽ


കുമ്പള (www.truenewsmalayalam.com) : കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് സേവന രംഗത്തെ മികച്ച സഹകരണ സംഘങ്ങൾ ക്കുള്ള എൻ. സി. ഡി.സി റീജിയണൽ അവാർഡുകളിൽ രണ്ടാം സ്‌ഥാനം ലഭിച്ചു. 

ആശുപത്രി, ടുറിസം,വിദ്യഭ്യാസം എന്നിമേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച സഹകരണ സംഘങ്ങളിൽ നിന്നാണ് അവർഡിനായി കാസറഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘത്തെ തെര ഞ്ഞെടുത്തത്. 

കുമ്പള ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് കീഴിൽ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രി, ചെങ്കളയിലെ ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രി, മുള്ളേരിയയിലെ കോ - ഓപ്പറേറ്റീവ് മെഡിക്കൽ സെന്റർ എന്നിങ്ങനെ മുന്ന് ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. 

ഒരു സംഘത്തിന് കീഴിൽ മുന്ന് ആശു പത്രികൾ പ്രവർത്തിക്കുന്ന സംസ്‌ഥാനത്തെ ഏക സംഘം കൂടിയാണ് ഇത്.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച സഹകരണ ആശുപത്രി സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് തിരുവനന്തപുരത്ത് വച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.


No comments