JHL

JHL

ദയനീയ തോൽവി; ഇടതുമുന്നണിയിൽ പിണറായി വിജയനെതിരെ കലാപക്കൊടി ഉയർന്നേക്കും

തിരുവനന്തപുരം(www.truenewsmalayalam.com)  ; രണ്ടാം പിണറായി സർക്കാരിന്റെ ഭരണവിരുദ്ധ വികാരമാണ്  ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന ആക്ഷേപം ഇടതുമുന്നണിയിൽതന്നെ അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സിപിഐഎമ്മിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.

 ജനകീയ വിഷയങ്ങളിലും, പ്രക്ഷോഭങ്ങളിലുമെല്ലാം പ്രശ്ന പരിഹാരം കാണാതെ ഇടതുമുന്നണി സർക്കാർ മുഖം തിരിച്ചുനിന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. കാസർഗോഡ് അടക്കം പലസ്ഥലങ്ങളിലും സ്ഥാനാർത്ഥിനിർണയത്തിലും വലിയ വീഴ്ച ഉണ്ടായതായും പാർട്ടി നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.

 എല്ലാവരുടെയും ഒളിയമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഉയരുന്നത് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായാൽ ഒരുപക്ഷേ നേതൃത്വമാറ്റമ ടക്കമുള്ള കാര്യങ്ങൾ പാർട്ടി വേദികളിൽ സജീവ ചർച്ചയാവും.

 മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളോടും നേരത്തെ തന്നെ  സിപിഐ അതൃപ്ത്തി അറിയിച്ചിരുന്നതുമാണ്. അതുപോലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി അത്ര നല്ല ബന്ധത്തിലുമല്ല. ശൈലജ ടീച്ചറുടെയും, പി ജയരാജന്റെയും തോൽവിയോടെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.


No comments