JHL

JHL

ഇസ്ലാമിക് സെന്റർ എസ് കെ എസ് എസ് എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് പ്രവർത്തനങ്ങൾ മാതൃകാപരം; എ.കെ.എം അഷറഫ് എം.എൽ.എ


മൊഗ്രാൽ(www.truenewsmalayalam.com) : ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ എസ് കെ എസ് എസ് എഫ് മൊഗ്രാൽ ടൗൺ യൂണിറ്റ് മൊഗ്രാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്കുള്ള ബാഗ്, നോട്ട് ബുക്ക്, ടെക്സ്റ്റ് ബുക്ക് വിതരണ പരിപാടി ഉദ്ഘാടനാവും വിതരണവും മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം അഷറഫ്   നിർവഹിച്ചു.

 സ്കൂൾ പ്രിൻസിപ്പൽ ബഷീർ മാഷിന് പഠനോപകരണങ്ങൾ കൈമാറി.

 സ്കൂൾ പി.ടി.എ പ്രസിഡന്റ് സിദ്ദിക്ക് റഹ്മാൻ എസ്.എം.സി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ ആശംസ അറിയിച്ച പരിപാടിയിൽ  യൂണിറ്റ് പ്രസിഡന്റ് ബദ്രുദ്ദീൻ ദിനാർ അധ്യക്ഷനായി.

 യൂണിറ്റ് വർക്കിംഗ് സെക്രട്ടറി മുർഷിദ് കെ.വി സ്വാഗതം പറഞ്ഞു, ട്രഷറർ ആഷിക് കെ.വി, വിഖായ സെക്രട്ടറി അനസ് മീലാദ് നഗർ, ബി.എൻ ഹമീദലി, റിയാസ് കരീം, മോഹനൻ മാസ്റ്റർ, നാസർ മീലാദ് നഗർ, അനസ് കടവത്ത്, സ്കൂൾ പിടിഎ എസ്.എം.സി ഭാരവാഹികൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


No comments