JHL

JHL

മഴ കനത്തു; ദേശീയപാത സർവീസ് റോഡിൽ റോഡ് തകർച്ചയും തുടങ്ങി, ഇനി യാത്രാദുരിതത്തിന്റെ നാളുകൾ


മൊഗ്രാൽ(www.truenewsmalayalam.com) : മഴ കനത്തതോടെ ദേശീയപാത സർവീസ് റോഡിൽ റോഡ് തകർച്ചയും തുടങ്ങി, ഒപ്പം യാത്രാ ദുരിതവും.

 എല്ലാ മഴക്കാലത്തും ദേശീയപാതയിൽ ഇതുതന്നെയാണ് സ്ഥിതി. ഇനി ആംബുലൻസുകൾക്ക് രോഗികളെയും കൊണ്ട് ആശുപത്രിയിലെത്താനും, ചികിത്സ ലഭ്യമാക്കാനും വൈകും. 

ഒപ്പം യാത്രക്കാരെയും കൊണ്ടുപോകുന്ന ബസ്സുകൾക്കും സമയത്തിന് സർവീസ് നടത്താനും കഴിയില്ല.

 നിർമ്മിക്കുന്ന റോഡിന് "ഗ്യാരണ്ടി''യൊന്നുമില്ല. അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാറിന്റെ പ്രഖ്യാപനങ്ങൾ മാത്രം. ഇവിടെ "ഗ്യാരണ്ടി'' ഇല്ലാത്തത് യാത്ര ചെയ്യുന്നവർക്ക് മാത്രം.

 മൊഗ്രാൽ ടൗണിൽ അടിപ്പാതയ്ക്ക് സമീപമാണ് റോഡ് തകർച്ച പൂർണ്ണമായിട്ടുള്ളത്. 

കഴിഞ്ഞ വർഷങ്ങളിൽ റോഡ് തകർച്ച മൊഗ്രാൽ ഷാഫി മസ്ജിദിനടുത്താ യിരുന്നുവെങ്കിൽ ഈ വർഷം മൊഗ്രാൽ ടൗണിലാണ് റോഡ് തകർച്ച നേരിടുന്നത്. ഇവിടെ ഓവുചാല്‍ സംവിധാനവും, സർവീസ് റോഡും പാതിവഴിയിലുമാണ്. 

മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ പൂർണമായ തകർച്ചയ്ക്ക് കാരണമാവുന്നു. ദേശീയപാത നിർമ്മാണ പ്രവൃർത്തികളിലെ ദീർഘവീക്ഷണമി ല്ലായ്മയാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.

 കാലവർഷം മുൻകൂട്ടി കാണാതെ പോയതാണ് ഇത്തരത്തിൽ പാളിച്ചക ൾക്ക് കാരണമാവുന്നതും.


No comments