JHL

JHL

കൊപ്പളം വാർഡിൽ എസ് എസ് എൽ സി വിജയികളെ ആദരിച്ചു


കുമ്പള(www.truenewsmalayalam.com) : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

 കൊപ്പളം വെൽഫെയർ പോയിന്റിൽ നടത്തിയ ചടങ്ങ് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബീരാൻ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എച്ച് മുത്തലിബ്, അബ്ദുല്ലത്തീഫ് കുമ്പള, പി എസ് അബ്ദുല്ലക്കുഞ്ഞി, റാസിക്ക് മഞ്ചേശ്വരം, ബി എം മുസഫർ തുടങ്ങിയവർ ആശംസകൾ നേർന്നു. 

എസ് എസ് എൽ സി വിജയികളായ ഷുഹൈബ് , അയിഷത്ത് ഷംന, ഹലീമ ഷൈമ , ആദിൽ ഹിഷാം , അഹമദ് ദിൽബർ, മുഹമ്മദ് ഷാസിൻ , കെ അബ്ദുൽ ഖാദർ, മുഹമ്മദ് മുഹാദ്, മുബഷർ സിനാൻ എന്നിവരെ ആദരിച്ചു. 

മണ്ഡലം സെക്രട്ടറി സഹീറ ലത്തീഫ് സ്വാഗതവും ഇസ്മാഈൽ മൂസ നന്ദിയും പറഞ്ഞു.


No comments