വിദ്യാനഗറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം; എൻ.സി.പി.എസ്
കാസർകോട്(www.truenewsmalayalam.com) : വിദ്യാനഗർ, നാഷണൽ ഹൈവെ ബി സി റോഡ് ലെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ യാത്രക്കാരും ജനങ്ങളും ദുരിതമനുഭവിക്കുകയാണ് എന്നും നിരവതി വിദ്യാർത്ഥികളും മറ്റുള്ള യാത്രക്കാരും ഇതുമൂലം യാത്രാ പ്രതിസന്ധിയിലാണ്.
ഈ പ്രദേശങ്ങളിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും.
എൻ സി പി എസ് കാസർകോട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു വാഹനങ്ങൾക്ക് കടന്നു പോകാൻ മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വരുന്നു മഴക്കാലമായതിനാൽ കാൽനടയാത്രക്കാരും വിദ്യാർത്ഥികളും വലിയ പ്രയാസവും ദുരിതവും നേരിടുന്നു.
വിദ്യാനഗർ അടിപ്പാതയിലൂടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒരുമിച്ച് വാഹനങ്ങൾ വരുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത വണ്ണം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഗുരുതരാവസ്ഥയിലുള്ളരോഗികളെയും കൊണ്ട് കടന്നു പോകേണ്ട ആംബുലൻസുകൾക്ക് പോലും ഈ നിരത്തിൽ മണിക്കൂറുകളോളം കുടുങ്ങി കിടക്കേണ്ടി വരുന്നു കൃത്യസമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തേണ്ട വിദ്യാർത്ഥികൾ അധ്യാപകർ മറ്റു ഉദ്യോഗസ്ഥന്മാർ റോഡിൽ തന്നെ കഴിയേണ്ടി വരുന്ന അവസ്തക്ക് ശാസ്ത്രീയമായ കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങളും ആവശ്യമാണ്.
കാസർകോട് നഗരത്തിലെയും ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാകണമെന്നും എൻ സി പി എസ് അധികൃതരോട് ആവശ്യപ്പെട്ടു.
കാസർകോട് ചേർന്ന എൻ സി പി എസ് കാസർഗോഡ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു, ജില്ലാ ജനറൽ സെക്രട്ടറി ഉതിനൂർ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി, കാസർകോട് ബ്ലോക്ക് ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് ട്രഷറർ സമീർ അണങ്കൂർ, ഷാഫി സുഹരി, കദീജ മൊഗ്രാൽ, അഷ്റഫ് ടി കെ ഖത്തർ, സുജാത, സുമതി, ഗ്ലാഡിസ്, തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment