JHL

JHL

മൊഗ്രാലിൽ അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടത്തി


മൊഗ്രാൽ(www.truenewsmalayalam.com) : ഗവ: യുനാനി ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻററും ജി.വി.എച്ച്.എസ്സ്.എസ്സ് മൊഗ്രാലും സംയുക്തമായി ജൂൺ 21 ന് വിപുലമായ രീതിയിൽ ഗവ: യൂനാനി ഡിസ്പെൻസറിയിലും ,മൊഗ്രാൽ GVHSS ലും വെച്ച് ആഘോഷിച്ചു. 

ഇതോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ്സും യോഗാ പ്രദർശനവും , സ്കൂൾ കുട്ടികളുടെ യോഗാ ഡാൻസും സംഘടിപ്പിച്ചു.

 കുമ്പള പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സിദ്ധീക് റഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ബഷീർ എം എ സ്വാഗതം പറഞ്ഞു .

മെഡിക്കൽ ഓഫീസർ ഡോ. ഷക്കീർഅലി ബോധവൽകരണ ക്ലാസ്സ് നടത്തി.

  


സയ്യിദ് ഹാദി തങ്ങൾ ഉപഹാര സമർപ്പണം
നടത്തി.

 യോഗ ഡെമോൺസ്ട്രേറ്റർ രാഹുൽ യോഗ പ്രദർശനം നടത്തി.

 റിയാസ് മൊഗ്രാൽ, ജാൻസി ചെല്ലപ്പൻ റഫീഖ്

  ബിജു പയ്യാടത്ത് ആശംസകൾ നേർന്നു 

സ്റ്റാഫ് സെക്രട്ടറി ഫാത്തിമ ഹസീന തസ്മീന നന്ദിയും പറഞ്ഞു.

No comments