JHL

JHL

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊഗ്രാൽ സ്വദേശിയായ യുവാവ് മരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : നാലു ദിവസം മുൻപ് തലപ്പാടിയിൽ ബൈക്കും,ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 മൊഗ്രാൽ കൊപ്പളം ഹൗസിൽ അബ്ദുൽ ഖാദർ- ഹാജിറ ദമ്പതികളുടെ മകൻ ഹർഷാദാണ് (36) ഇന്ന് പുലർച്ചെ മരണപ്പെട്ടത്.

റൈഹാനയാണ് ഭാര്യ. 

മക്കൾ:ഷമ(12)സിംസ (3). സഹോദരങ്ങൾ:ജംഷി, ജാഫർ, ജമാലുദ്ദീൻ. ഹർഷാന.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, കൊപ്പളം യുവജന സംഘം,2003-04 എസ് എസ് എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അനുശോചിച്ചു.


No comments