മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി
ന്യൂഡല്‍ഹി(www.truenewsmalayalam.com) : നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കും രാജ്നാഥ് സിങ്ങിനും ശേഷം മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ. ബിജെപിയുടെ സൗമ്യമുഖം നിതിൻ ഗഡ്കരി നാലാമതായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു അദ്ദേഹം. രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു.
Post a Comment