ചൂരി സ്വദേശിയായ പത്താം ക്ലാസുകാരനും കൂട്ടുകാരനും തളിപ്പറമ്പിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരുക്ക്
കാസറഗോഡ് (True News, March16,2020) ചൂരി സ്വദേശിയായ പത്താം ക്ലാസുകാരനും കൂട്ടുകാരനും തളിപ്പറമ്പിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരുക്ക്.അതീവ ഗുരുതര പരുക്കേറ്റ ചൂരി സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫായിസ് (16)നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി ഇപ്പോൾ വെറ്റിലറ്ററിന്റെ സഹായത്താലാണുള്ളത്..
ശനിയാഴ്ച രാത്രിയാണ് രണ്ട് ബൈക്കുകളിലായി മറ്റു മൂന്ന് സുഹൃത്തുക്കളോടൊപ്പം ഫായിസ് കണ്ണൂരിലേക്ക് കളി കാണാനായി പുറപ്പെട്ടത്. തളിപ്പറമ്പിൽ വെച്ച് ഫായിസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായ പരിക്കുണ്ട്.. ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് ബന്ധുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . തുടർന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു
Post a Comment