JHL

JHL

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബഡ്ജറ്റുകളിൽ ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ(True News 21 March 2020): ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ വാർഷിക പദ്ധതികളിൽ ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകണമെന്ന് മൊഗ്രാൽ ദേശീയവേദി കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

 ജില്ലയിൽ കൊറോണ വൈറസ്  രോഗികളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവ് ആശങ്കാജനകമാണ്. ജില്ലയിലെ മെഡിക്കൽ കോളേജ് പ്രവർത്തനം എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ സർക്കാരിന്റെ കോവിഡ്-19 പാക്കേജിൽ ഉൾപ്പെടുത്തി  നടപ്പിലാക്കണം.

കൊറോണ വൈറസുമായി ബന്ധപെട്ട് മാസ്ക് പോലുള്ള അവശ്യസാധനങ്ങൾക്ക് വില കൂട്ടി വിൽപ്പന നടത്താനുള്ള ശ്രമങ്ങൾ തടയണം. ആവശ്യത്തിന് മാസ്കുകൾ ഹെൽത്ത്‌  സെൻററുകൾ വഴി  ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്  ദേശീയവേദി കമ്മിറ്റി യോഗം ചേർന്നത്

മൊഗ്രാൽ സ്കൂളിൽ അധ്യാപികയായിരുന്ന ജമീല ടീച്ചറുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യോഗം ഗൾഫ് കമ്മിറ്റി പ്രതിനിധി കെ കെ സക്കീർ  ഖത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം  റഹ്മാൻ, ടി കെ ജാഫർ, ജോയിൻ സെക്രട്ടറിമാരായ മുഹമ്മദ് ടൈൽസ്, ഇബ്രാഹിം ഖലീൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതവും, ട്രഷറർ  എം വിജയകുമാർ നന്ദിയും പറഞ്ഞു.

No comments