JHL

JHL

പൗരത്വ നിയമ ഭേദഗതി പിൻവലിച്ച് ഭരണഘടന സംരക്ഷിക്കണം - എച്ച്.ആർ.പി.എം.

കാസർകോട്(True News 19 March 202): പൗരത്വ നിയമഭേദഗതി പിൻവലിച്ച് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കണമെന്നും,
ഡൽഹി കലാപത്തിന് ഉത്തരവാദികളായവരെ
നിയത്തിനു മുന്നിൽ കൊണ്ട് വന്ന് മതിയായ ശിക്ഷ നൽകണമെന്നും
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച് ആർ.പി.എം)കാസർകോട്  ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട്ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തി അതുമായി രാഷ്ട്രപതിയെ കാണുമെന്നും എല്ലാ ജില്ലകളിലും ഇതുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് കെ.ബി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ദേശീയ  വൈസ് ചെയർമാൻ രാജു കെ.
തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.രാധാമണിയമ്മ, വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ, പി.ആർ.ഒ. പി.എം. താജ്, യൂത്ത് സെൽ സ്റ്റേറ്റ് കോഡിനേറ്റർ മുഹമ്മദ് റാസി, ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, വനിതാ സെൽ സംസ്ഥാന സെക്രട്ടറി ജമീലഅഹമ്മദ്, 
ജില്ലാ പ്രസിഡന്റ് എം.ബാലാമണി ടീച്ചർ, സെക്രട്ടറി തെരേസ
ഫ്രാൻസിസ്,മഹമ്മൂദ് കൈക്കമ്പ,രാഘവ ചേരാൾ,സി.മുഹമ്മദ്
കുഞ്ഞി,ഇബ്രാഹിം പാലാട്ട്,ഷെരീഫ് മുഗു, സി.എം.ഖാദർ ഹാജി, ജി.നാരായണൻ കടപ്പുറം, താജു ചേരങ്കൈ, ഷാഫി കല്ലുവളപ്പിൽസംസാരിച്ചു.

No comments