JHL

JHL

165 പായ്ക്കറ്റ് പാൻമസാലകൾ പിടിച്ചെടുത്തു




കുമ്പള (True News, March 11,2020):   സീതാംഗോളി മായിപ്പാടിയിൽ നിന്ന് പാൻമസാലകൾ പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മായിപ്പാടിയിലെ വേദപ്രകാശി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും നിരോധിത ഉൽപന്നങ്ങളായ മാരുതി, മധു, ചൈനി കൈനി എന്നീ കമ്പനികളുടെ 165 പായ്ക്കറ്റ് പാൻമസാലകൾ പിടിച്ചെടുത്തു.

എസ് ഐ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

No comments