JHL

JHL

തൊക്കോട്ട് യൂണിറ്റി ഹാളിൽ ലിഫ്റ്റ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം

തൊക്കോട്ട് (True News, March1,2020) : കല്യാണ ഹാളിലെ ലിഫ്റ്റ് തകർന്ന് യുവാവ് മരിച്ചു. തൊക്കോട്ട് കല്ലാപ്പുവിൽ ദേശീയപാതക്കരികിലെ യൂണിറ്റി ഹാളിലാണ് ദാരുണ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്  കാറ്ററിങ് തൊഴിലാളിയായ ഹംസ (30) ആണ് മരിച്ചത്. തുംബൈ സ്വദേശിയായ ഇയാൾ കുദ്രോളിയിൽ ഒരു പെട്ടികക്കടയും നടത്തിവരികയായിരുന്നു.
ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഹാളിന്റെ മൂന്നാം നിലയിൽ നിന്നും പാത്രങ്ങളും മറ്റും ലിഫ്റ്റിൽ താഴേക്ക് ഇറക്കുനതിനിടെ ലിഫ്റ്റു തകരുകയും ഇയാളും സാധനങ്ങളും താഴേക്ക് പതിക്കുകയായിരുന്നു.വീഴ്ചയിൽ  ഗുരുതരമായ പരുക്കേറ്റ ഇയാളെ ഉടൻ ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.ഇയാൾക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്.

No comments