JHL

JHL

കാസറഗോഡ് പഴയ ബസ്‌സ്റ്റാന്റിനടുത്ത് കടക്കു മുന്നിൽ കാർ പാർക്ക് ചെയ്ത് കടയിൽ പോയി വരുന്നതിടെ കാറിൽ നിന്നും മൂന്ന് ലക്ഷം രൂപ കവർന്നു


കാ​സ​ര്‍​ഗോ​ഡ് (True News, March 12,2020):  കാസറഗോഡ് ടൗണിൽ പാർക്ക് ചെയ്ത കാറിൽ നിന്നും മൂന്നു ലക്ഷം രൂപ കവർന്നു.ന​ഗ​ര​ത്തി​ലെ പ​ഴ​ക്ക​ട​യ്ക്കു സ​മീ​പം കാ​ര്‍ നി​ര്‍​ത്തി പ​ഴ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നി​ടെ കാ​റി​ല്‍ വ​ച്ചി​രു​ന്ന മൂ​ന്നു ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 8.30 ഒാ​യോ​ടെ​യാ​ണ് സം​ഭ​വം. ചെ​ര്‍​ക്ക​ള സ്വ​ദേ​ശി ഷെ​രീ​ഫി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
ചെ​ര്‍​ക്ക​ള​യി​ല്‍ ഇ​ന്നു തു​റ​ക്കു​ന്ന എ​ബി​സി​ഡി വ​സ്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി ജ്യൂ​സു​ണ്ടാ​ക്കാ​നു​ള്ള പ​ഴ​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു ഷെ​രീ​ഫ്. ബ​ദ്‌​രി​യ ഹോ​ട്ട​ലി​ന് സ​മീ​പം കാ​ര്‍ നി​ര്‍​ത്തി തൊ​ട്ട​ടു​ത്തു​ള്ള പ​ഴ​ക്ക​ട​യി​ല്‍ പോ​യ​താ​യി​രു​ന്നു. കാ​റി​ന്‍റെ ഗ്ലാ​സ് അ​ട​ച്ചി​രു​ന്നി​ല്ല. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ തി​രി​ച്ചു​വ​ന്ന​പ്പോ​ഴേ​ക്കും വ​സ്ത്രാ​ല​യ​ത്തി​ലേ​ക്ക് വ​രു​ന്ന പാ​ര്‍​സ​ലി​ന് ന​ല്‍​കാ​നാ​യി മു​ന്‍ വ​ശ​ത്തെ സീ​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം കാ​ണാ​നി​ല്ലാ​യി​രു​ന്നു.
ടൗ​ണ്‍ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് ഒ​രാ​ള്‍ കാ​റി​ന​ടു​ത്തെ​ത്തി പ​ണം എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഷെ​രീ​ഫി​ന്‍റെ കൈ​യി​ല്‍ പ​ണ​മു​ള്ള കാ​ര്യം ഇ​യാ​ള്‍ നേ​ര​ത്തേ നോ​ക്കി​വ​ച്ചി​രി​ക്കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു

Advertisement


No comments