JHL

JHL

കാസറഗോഡ് നെഹ്റു യുവകേന്ദ്രയും പേരാൽ യൂനൈറ്റഡ് ക്ലബും ചേർന്നു ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു.

കുമ്പള (True News 8 March 2020): പേരാൽ യുണൈറ്റഡ് ക്ലബ്ബ് ശുചീകരണവും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു.         ആഗോള തലത്തിൽ ഭീതി പരത്തികൊണ്ടിരിക്കുന്ന കൊറോണ പോലെയുള്ള മാരക രോഗങ്ങളെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചുമുള്ള ബോധവത്കരണവും പരിസര ശുചിത്വത്തിന്റെ അഭാവവും പ്ളാസ്റ്റിക് ദുരുപയോഗവും  ആരോഗ്യ സുരക്ഷക്ക് ഭീഷണിയുമാണെന്നുള്ള സന്ദേശം ഉയർത്തിയുള്ള ശുചീകരണ ക്യാമ്പയിൻ "സ്വച്ഛ് ഭാരത് "  കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജനാർദന നീരൊളി ഉത്ഘാടനം ചെയ്തു. കാസറഗോഡ് നെഹ്റു യുവകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടി യിൽ യുണൈറ്റഡ് ക്ലബ്ബ്          യൂ. എ ഇ ചാപ്റ്റർ പ്രസിഡന്റ് ശിഹാബ് പേരാൽ അദ്ധ്യക്ഷം വഹിച്ചു. അൻസാർ പി,മജീദ്,സൈഫാദ്, ഖാദർ എന്നിവർ ആശംസകൾ നേർന്നു.'സാമൂഹിക ആരോഗ്യ വിഷയങ്ങളിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ   ബാലചന്ദ്രൻ സി.സി. ക്ലാസ്സെടുത്തു.ക്ലബ്ബ് സെക്രട്ടറി ഫൈസൽ  സ്വാഗതവും നെഹ്‌റു യുവകേന്ദ്ര വളണ്ടീയർ യശോധ നന്ദിയും പറഞ്ഞു.പേരാൽ സ്കൂൾ ജംഗ്ഷൻ മുതൽ പേരാൽ ബസ് സ്റ്റോപ് വരെയുള്ള സ്ഥലം ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയും ഉണ്ടായി.ശുചീകരണവും ഗൃഹ സന്ദർശന ബോധവത്കരണവും  ആരോഗ്യ ജാഗ്രതയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു

No comments