JHL

JHL

താലൂക് ആശുപത്രിയിൽ ഐസൊലേഷൻ മുറി വൃത്തിയാക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം.

ഉപ്പള(True News 26 March2020): കൊറോണ രോഗം ബാധിച്ച രോഗികൾക്കായി മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ സജ്ജമാക്കുന്ന മുറികളും, പരിസരവും വൃത്തിയാക്കി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക കാട്ടി ശ്രദ്ധേയരായി. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ശുചീകരണം. ഗൾഫിൽ നിന്നും മറ്റും രോഗലക്ഷണം മൂലം വരുന്ന രോഗികൾക്ക് വേണ്ടിയാണ് പ്രധാനമായും നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. നിലവിൽ താലൂക് ആശുപത്രിയിലെ ഡയാലിസിസ് കെട്ടിടത്തിലായിരിക്കും പ്രവർത്തനം. ഇതിനായി വെള്ളം, വൈദ്യുതി തുടങ്ങിയ പ്രവൃത്തികൾ, മറ്റ്  അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ  യുദ്ധകാലാടിസ്ഥാനത്തിൽ  ആരംഭിക്കും.ശുചീകരണ പ്രവർത്തനത്തിന്  യൂത്ത് ലീഗ് മണ്ഡലം നേതാക്കളായ ബി. എം. മുസ്തഫ, കെ. എഫ്. ഇഖ്ബാൽ, ഇർഷാദ് മള്ളങ്കൈ,  പി. വൈ. ആസിഫ്, റഷീദ് റെഡ് ക്ലബ്‌  എന്നിവർ നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി എ. കെ. എം. അഷ്‌റഫ്‌ ഉൽഘാടനം ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളായ പി. എം. സലീം, ഉമ്മർ അപ്പോളോ, ഹസീം മണിമുണ്ട, എം. ബി. യൂസഫ്, അഷ്‌റഫ്‌ സിറ്റിസൺ, മെഹമൂദ് കൈകമ്പ, അബു തമാം, റഫീഖ്, റസാഖ് ബാപ്പയ്ത്തൊട്ടി, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളായ ഹംസ പഞ്ച, നൗഷാദ് പത്വാടി, താഹിർ ബി. ഐ, ഗോൾഡൻ റഹ്മാൻ, ശരീഫ് ടി. എ, ഷറഫു പെരിങ്കടി, ബിലാൽ തുരുത്തി, ഖാദർ അമ്പാർ, ഫർവീസ് തുരുത്തി,  ജബ്ബാർ പത്വാടി, സൂപ്പി പഞ്ച, സിറാജ് ബാപ്പയ്ത്തൊട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

No comments