JHL

JHL

കൊവിഡ് വൈറസിനെ തുരത്താൻ കുമ്പള പഞ്ചായത്ത് നഗരത്തിൽ അണു നശീകരണവും ശുചീകരണവും നടത്തി.



കുമ്പള (True News, March 26, 2020): കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപ്പളയിലെ അഗ്നിശമന സേനയെ ഉപയോഗപ്പെടുത്തി അണു നശീകരണ പ്രവർത്തനം തുടങ്ങി.പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ അണുനശീകരണം ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനം നടത്തിയത്.ഉപ്പളയിലെ അഗ്നിശമന സേനയുടെ ഇരുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള വാഹനത്തിൽ ഇരുന്നൂറ്റി അൻപത് ലീറ്റർ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുനാശിനി ഉപയോഗിച്ചാണ് ശുചീകരിക്കുന്നത്. കണ്ണൂരിൽ നിന്നാണ് ഇതിനാവശ്യമായ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് കൊണ്ടുവന്നത്. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾവന്നു ചേരുന്ന ബസ്സ്റ്റാന്റ്,മത്സ്യ മാർക്കറ്റ്അടക്കമുള്ള പ്രധാന നിരത്തുകളും കുമ്പള പഞ്ചായത്ത് ഓഫിസ്, പൊലിസ് സ്റ്റേഷൻ, കുമ്പള സി.എച്ച്.സി, ആരിക്കാടി പി.എച്ച്.സി ഉൾപ്പെടെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണു നശീകരണ പ്രവർത്തനം നടത്തിയത്. വരും ദിവസങ്ങളിൽ കുമ്പള പഞ്ചാത്തിന്റെ മറ്റു പൊതു യിടങ്ങളിലേക്കും ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനം വ്യാപിപ്പിക്കാനാവശ്യമായ അണുനാശിനി പഞ്ചായത്ത് ശേഖരിച്ചു വച്ചതിനാൽ വരും ദിവസങ്ങളിലും ഇത് തുടരും. 

കുമ്പള പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. ആരിഫിന്റെ നേതൃത്വത്തിലാണ് അണു നശീകരണ പ്രവർത്തനം തുടങ്ങിയത്.പഞ്ചായത്ത് സെക്രട്ടറി ദീപേഷ്, പഞ്ചായത്ത് അംഗങ്ങളായ രമേശ് ഭട്ട്, സുധാകര കാമത്ത്, പി. എച്ച്.സി ആരിക്കാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, സന്നദ്ധ പ്രവർത്തകരായ എം. അബ്ബാസ്, അഷ്റഫ് കർള, കെ.വി യൂസഫ്, പി.എച്ച്. അസ്ഹരി, എസ്.സി. പ്രമോട്ടർ അനിൽ കുമാർ, നിസാർ കുന്നിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടെയുണ്ടായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.ടി ജോർജ്, ഫയർ ആന്റ് റസ്ക്യു ഓഫിസർ സുൽഫിക്കർ, ഫൈസൽ, അനൂപ് എന്നിവർ ചേർന്നാണ് അണുനശീകരണ പ്രവർത്തനം നടത്തിയത്

No comments