JHL

JHL

കോവിഡ്: സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു ; എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; സർവകാല ശാല പരീക്ഷകളും നീട്ടിവെക്കില്ല




ന്യൂ ഡൽഹി / തിരുവനന്തപുരം(True News, March19,2020) : രാജ്യത്താകമാനം കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ മാറ്റിവെക്കാൻ അടിയന്തിര നിർദേശം നൽകി. വിവിധ വിദ്യാഭ്യാസ ബോർഡുകളോടും യു ജി സിയോടും സർക്കാർ പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്ന് മാനവശേഷി വിഭവമന്ത്രാലയം ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ അടിയന്തരമായി മാറ്റാന്‍ ബുധനാഴ്ച രാത്രി തീരുമാനിച്ചത്. വ്യാഴാഴ്ചമുതല്‍ 31 വരെ നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ഇവ എന്നുനടക്കുമെന്ന് 31-നുശേഷം 31-നുശേഷം അറിയിക്കും. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ പുനഃപരീക്ഷയും മാറ്റിയിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധനയും 31-വരെ നിര്‍ത്തിവെച്ചു. 


യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ജെ.ഇ.ഇ.യുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകള്‍ക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 
സംസ്ഥാനത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല


No comments