JHL

JHL

ദുബായിൽ നിന്നെത്തിയ യാത്രക്കാരന് കോവിഡ് 19; ശനിയാഴ്ച ദുബായിൽ നിന്ന് മംഗളൂരുവിൽ ഇറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്തവർ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

കാസർഗോഡ് (16 March 2020): ദുബായിൽ നിന്നെത്തിയ യാത്രക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച ദുബായിൽ നിന്ന് മംഗളൂരുവിൽ ഇറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ്സ്  വിമാനത്തിൽ യാത്ര ചെയ്തവർ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടറുടെ ഉത്തരവിട്ടു.
'കൊ വിഡ് 19 പൊസിറ്റീവായ കാസർകോട് സ്വദേശി ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1X      814 ൽ ആണ് മംഗലാപുരത്ത് ഇറങ്ങിയത്.ഈ വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർ അടിയന്തരമായി താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു

 9946000493,
9946000293 corona controll cell


ദുബൈയിൽ നിന്ന് മാർച്ച് 14 ന് മംഗലാപുരം വിമാനത്താവളം വഴി വന്ന ഇയാൾ കാസർകോട് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയന യിരുന്നു. തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിയ്ക്ക് അയച്ചിരുന്നു. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ഡി എം ഒ ഇൻ ചാർജ് ഡോ.എ.വി.രാംദാസ് അറിയിച്ചു.ഇയാളുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ട വരെ കണ്ടെത്താൻ ജില്ലാ സർവ ലെൻസ് ടീം അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ജില്ലാ കളക്ടർ തിങ്കളാഴ്ച രാത്രി തന്റെ ഔദ്യോഗിക ഫെയ്സ് ബൂക്ക് പേജിൽ ഉത്തരവ് പോസ്റ്റ് ചെയ്തത്.



No comments