JHL

JHL

വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് ജില്ലയിൽ രണ്ടു മരണം ; മഞ്ചേശ്വരം സ്വദേശി മാധവ , ഉപ്പള ചെറുഗോളി സ്വദേശി അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്


                                           മഞ്ചേശ്വരം സ്വദേശി മാധവ
വിദഗ്ധ ചികിത്സ കിട്ടാതെ ഇന്ന് ജില്ലയിൽ രണ്ടു പേർ മരിച്ചു.  മഞ്ചേശ്വരം സ്വദേശി മാധവ , ഉപ്പള ചെറുഗോളി സ്വദേശി അബ്ദുൽ അസീസ് ഹാജി എന്നിവരാണ് മരിച്ചത്.

തലപ്പാടയിൽ നിന്ന് കടത്തി വിടാത്തത് കൊണ്ട് മഞ്ചേശ്വരം സ്വദേശി ആംബുലൻസിലാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മാധവ (45) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് കുമ്ബള സഹകരണ ആശുപത്രിയില്‍ മൂന്ന് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു മാധവ.
വിദഗ്ദ്ധ ചികിത്സക്കായി മംഗളൂരു ആശുപത്രിയിലേക്കോ പരിയാരം മെഡിക്കല്‍ കോളേജിലേക്കോ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട്  തിങ്കളാഴ്ച രാവിലെ 11 മണിയോടെ മാധവയെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു. മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ചെക്ക് പോസ്റ്റില്‍ എത്തിയെങ്കിലും കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടയില്‍ മാധവയുടെ നില വഷളായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഉദുമ പാലക്കുന്നിലെത്തിയപ്പോള്‍ അവിടെ ബെഡ് ഒഴിവില്ലെന്ന് അറിയിച്ചതോടെ തിരിച്ച്‌ കാസര്‍കോട് കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൂലിപ്പണിക്കാരനാണ് മാധവ. ഭാര്യ ലളിത. മക്കള്‍: അനൂപ് രാജ്, അനീഷ്.

വൃക്ക രോഗിക്ക് മംഗളൂരിൽ ചികിത്സ നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് ഉപ്പള സ്വദേശിയായ മധ്യവയസകൻ മരണത്തിന് കീഴടങ്ങി.

ഉപ്പള ചെറുഗോളി സ്വദേശി അബ്ദുൽ അസീസ് ഹാജി (63) ആണ് മരിച്ചത്.

കഴിഞ്ഞ പത്തു വർഷമായി വൃക്ക രോഗത്തെ തുടർന്ന് ഇദ്ദേശം ചികിത്സയിലായിരുന്നു. മംഗളൂരിലെ അത്തേന ആരാഹുപത്രിയിലെ ഡോക്ടറാണ് ഇദ്ദേഹത്തെ ചികിൽസിച്ചിരുന്നത്.

കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ ആണ് ഡയാലിസിസ് ചെയ്തു വന്നിരുന്നത്. 2-3 മാസത്തിലൊരിക്കൽ ഇദ്ദേഹത്തിന് രോഗം മൂർച്ഛിക്കുന്നത് പതിവാണ്. ഈ സമയത്ത് അത്തേണ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്.

മാർച്ച് 24ന് അസീസ് ഹാജിക്ക് രോഗം മൂർച്ഛിക്കുകയും ഇദ്ദേഹത്തെ മംഗളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാൽ, കാസറഗോഡ് ജില്ലയിൽ കൊറോണ വ്യാപിക്കുന്ന പഴ്ചാത്തലത്തിൽ ഇവിടെ ചികിത്സ നൽകാൻ കഴിയില്ലെന്ന് പറഞ്ഞു ഇവരെ മടക്കി അയക്കുകയായിരുന്നു.

തുടർന്ന് കാസര്ഗോഡിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച പുലർച്ചയോടെ രോഗം മൂർച്ഛിക്കുകയും, കാസര്ഗോഡിലെ ആശുപത്രിയിലെ ഡോക്ടർ മംഗളൂരിലെ ഡോക്ടറുമായി ബന്ധപ്പെട്ടു ചികിത്സ രീതികളെ കുറിച്ചു വിവരങ്ങൾ ആരാഞ്ഞെങ്കിലും വിവരം കൈമാറാൻ തയ്യാറാവാതെ ഫോണ് കട്ട് ചെയ്യുകയായിരുന്നുവെന്ന്‌ ബന്ധുക്കൾ ആരോപിച്ചു.

പിന്നീട് 11 മണിയോടെ ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ: മുംതാസ്. മക്കൾ: തഹാനി, അമാനി, ഐമാൻ.

മരുമക്കൾ: ഷഫീഖ് കുഞ്ചത്തൂർ, അൻസാർ കോണാജെ.

സഹോദരങ്ങൾ: അബ്ദുൽ സത്താർ, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ ബഷീർ, ആയിഷ, ഖമറുന്നിസ, സക്കീന.

No comments