JHL

JHL

കൊറോണ ; ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് നിരീക്ഷണത്തിന് മൊഗ്രാലിൽ പ്രത്യേക സൗകര്യമൊരുക്കി ദേശിയ വേദി ; രണ്ട് പേർ നിരീക്ഷണത്തിൽ

മൊഗ്രാൽ(True News 22 March 2020) : വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്ന മൊഗ്രാൽ സ്വദേശികൾക്ക് ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിരീക്ഷണ  കാലയളവിലേക്ക് മൊഗ്രാൽ ദേശീയ വേദി താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നു . രണ്ട് പേർ ഇതിനകം നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞു. ശനിയാഴ്ച രാത്രി മംഗളൂരു എയർപോർട്ടിൽ വന്നിറങ്ങിയ രണ്ട് പേർ കൂടി ഞായറാഴ്ച ഇവിടെ എത്തിച്ചേരും.
നാട്ടിലേക്ക് വരുന്ന പ്രവാസികൾ നിരീക്ഷണത്തിൽ കഴിയുന്നില്ല എന്ന പരാതി വ്യാപകമായതോടെയാണ് മൊഗ്രാൽ ദേശീയ വേദി മാതൃകാപരമായ ഈ തീരുമാനം കൈക്കൊണ്ടത്.

ദേശീയ വേദി ഗൾഫ് പ്രതിനിധി (ഒമാൻ) പി.എം റഷീദാണ് വേദി ഭാരവാഹികളുടെ അഭ്യർത്ഥന മാനിച്ച് തൻ്റെ വീട് ഇതിനായി വിട്ടുനൽകിയത്.
 
നീരീക്ഷണ കാലയളവിൽ തങ്ങുന്നവർക്ക് ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും പൂർണ്ണ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങുന്നവർ ദേശീയ വേദിയുടെ ഈ സംവിധാനം പരമാവതി പ്രയോജനപ്പെടുത്തണമെന്ന്   മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു.

No comments