JHL

JHL

കൊറോണ:കടുത്ത നടപടികളുമായി സൗദിഅറേബ്യ, പള്ളികളും ദേവാലയങ്ങളും അനിശ്ചിതമായി അടച്ചിടാൻ കർശനനിർദേശം, ജുമുഅഃ നമസ്കാരങ്ങളും മുടങ്ങും ;ജു​മു​അ​ക്കു​ പ​ക​രം നാ​ല്​ റ​ക്​​അ​ത്ത്​ ദു​ഹ്​​ർ ന​മ​സ്​​കാ​ര​മാ​ണ്​ നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും നിർദ്ദേശം

മസ്​കത്ത് / ജിദ്ദ (True News,March 18,2020)​: കോവിഡ് 19 വ്യാപകമായ സാഹാചര്യത്തിൽ കടുത്ത നടപടികളുമായി അറബ് രാജ്യങ്ങൾ.കൂട്ടം കൂടുന്നതിനും പള്ളിയിൽ വരുന്നതിനും നിയന്ത്രണം വരുത്താൻ സൗദി ഒമാൻ മാത കാര്യ വിഭാഗം സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്. മ​ക്ക, മ​ദീ​ന ഹ​റ​മു​ക​ൾ ഒ​ഴി​കെ രാ​ജ്യ​ത്തെ മു​ഴു​വ​ൻ പ​ള്ളി​ക​ളു​ടെ​യും ക​വാ​ട​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. പ​ള്ളി​ക​ളി​ൽ​നി​ന്ന്​ അ​ഞ്ചു​നേ​ര​വും ബാ​ങ്ക്​ മാ​ത്രം.  കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​രു ഹ​റ​മു​ക​ളി​ൽ ഒ​ഴി​കെ രാ​ജ്യ​ത്തെ ബാ​ക്കി മു​ഴു​വ​ൻ പ​ള്ളി​ക​ളി​ലും ജു​മു​അ, ജ​മാ​അ ജ​മാ​അ​ത്ത്​ ന​മ​സ്​​കാ​ര​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ സൗ​ദി പ​ണ്ഡി​ത​സ​ഭ തീ​രു​മാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. മു​തി​ർ​ന്ന സൗ​ദി പ​ണ്ഡി​ത​ന്മാ​രു​ടെ സ​ഭ ചൊ​വ്വാ​ഴ്​​ച റി​യാ​ദി​ൽ യോ​ഗം ചേ​ർ​ന്നാ​ണ്​ ഇൗ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ കോ​വി​ഡ്​-19​​ൻറ നി​ല​വി​ലെ സ്​​ഥി​തി​ഗ​തി​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്തെ മു​ഴു​വ​ൻ മേ​ഖ​ല​ക​ളി​ലേ​യും പ​ള്ളി​ക​ളി​ലെ ജ​മാ​അ​ത്ത്​, ജു​മു​അ ന​മ​സ്​​കാ​ര​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് 

ഇ​രു​ഹ​റ​മു​ക​ളെ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.അ​ഞ്ചു​നേ​ര​വും ബാ​ങ്ക്​ മു​ഴ​ങ്ങും. ബാ​ങ്കി​നി​ട​യി​ൽ ‘ന​മ​സ്​​കാ​രം വീ​ടി​ന​ക​ത്ത്​ വെ​ച്ച്​ നി​ർ​വ​ഹി​ക്കു​ക’ എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടും. ജു​മു​അ​ക്കു​ പ​ക​രം നാ​ല്​ റ​ക്​​അ​ത്ത്​  ദു​ഹ്​​ർ ന​മ​സ്​​കാ​ര​മാ​ണ്​ നി​ർ​വ​ഹി​ക്കേ​ണ്ട​തെ​ന്നും തീ​രു​മാ​നം ഖു​ർ​ആ​നി​​ൻറ​യും ന​ബി​ച​ര്യ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണെ​ന്നും പ​ണ്ഡി​ത സ​ഭ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒമാനിൽ കോവിഡ്​ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ  അടക്കാൻ ചൊവ്വാഴ്​ച രാത്രി നടന്ന സുപ്രീം കമ്മിറ്റിയുടെ മൂന്നാമത്​ യോഗം നിർദേശിച്ചു. അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പള്ളികളിൽ നമസ്​കാരം പാടില്ല. ബാങ്ക്​ വിളി മാത്രമാണ്​ പള്ളികളിൽ ഉണ്ടാവുക. ഇതര മതസ്​ഥരുടെ ദേവാലയങ്ങളും അടക്കണം. ഒമാനികൾ അല്ലാത്തവർക്ക്​ രാജ്യത്തേക്കുള്ള പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി യോഗം സ്​ഥിരീകരിച്ചു. ഞായറാഴ്​ച നടന്ന യോഗം ഇൗ തീരുമാനമെടുത്തിരുന്നെങ്കിലും തിങ്കളാഴ്​ച സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ ആശയകുഴപ്പത്തിന്​ വഴിയൊരുക്കിയിരുന്നു. ഒമാനികൾ രാജ്യത്തിന്​ പുറത്ത്​പോകുന്നതും കമ്മിറ്റി നിരോധിച്ചു. പുതിയ തീരുമാനങ്ങൾ ഇന്നു മുതൽ പ്രാബല്ല്യത്തിൽ വരും.

No comments