JHL

JHL

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസറഗോട്ട് മൂന്ന് പേർക്ക്

തിരുവനന്തപുരം (True News 26 March 2020):സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂരിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം വയനാട്ടില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തൃശ്ശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു ജില്ലകള്‍. 126 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. എറണാകുളത്ത് മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 


No comments