JHL

JHL

എരിയാലിലെ കോവിഡ് രോഗി കണ്ണൂരിലെ മരണ വീടും സന്ദർശിച്ചു; രക്തദാനവും നടത്തി; വിവരങ്ങൾ ജില്ലാ ഭരണകൂടത്തോട് വെളിപ്പെടുത്താൻ ഇപ്പോഴും തയ്യാറാകുന്നില്ല; 3000 പേരുടെ സമ്പർക്ക വിവരങ്ങൾ ലഭിച്ചതായി സൂചന


കാസറഗോഡ് (True News, March21,2020): കാസറഗോഡ് കോവിഡ് 19 സിഥിരീകരിച്ച എരിയാലിലെ  കോവിഡ് രോഗി കണ്ണൂരിലെ മരണ വീടും സന്ദർശിച്ചു.ഇവിടെ ഇയാൾ നിരവധിപേരുമായും അടുത്തിടപഴകിയതായാണ് വിവരം.ഇയാൾ രക്ത ദാനം നടത്തിയതായും അറിഞ്ഞിട്ടുണ്ട്. മംഗളൂരുവിൽ ചെന്നാണ് ഇയാൾ രക്ത ദാനം നടത്തിയത്,  
എന്നാൽവിവരങ്ങൾ  ജില്ലാ ഭരണകൂടത്തോട്  വെളിപ്പെടുത്താൻ ഇയാൾ ഇപ്പോഴും തയ്യാറാകുന്നില്ല  കടുത്ത നിസ്സഹകരണമാണ് ഇയാൾ കാണിക്കുന്നതെന്നാണ് ആരോഗ്യപ്രവർത്തകരുടെ പരാതി. ; 3000 പേരുടെ സമ്പർക്ക വിവരങ്ങൾ ലഭിച്ചതായി സൂചന 
അടുത്ത് സമ്പർക്കം പുലർത്തിയ 20 പേർ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാൽ ഇയാളുടെ സഞ്ചാരപഥം പൂർണമായി പൂർണമായി പുറത്തുവിടാൻ കാസർകോട് ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രോഗി പല കാര്യങ്ങളും റയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.
ല വിവരങ്ങൾ അടിസ്ഥാനമാക്കി ഇയാളുടെ പ്രൈമറി കോൺടാക്റ്റ് കണ്ടെത്താൻ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ ഡിഎംഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോൺടാക്റ്റുകൾ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയത്. എണ്ണം കൂടാൻ കൂ  സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 
അതിനിടെ സമൂഹ മാധ്യമങ്ങളിൽ ഇയാൾക്കെതിരെ കടുത്ത പ്രതികരണമാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. ഇയാൾക്കെതിരെ രാജ്യസുരക്ഷ വകുപ്പുകൾ ഉൾപ്പെടെ ചുമത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ പൊതു അഭിപ്രായം.

No comments