JHL

JHL

കോവിഡ് 19: കടുത്ത നടപടികളുമായി ആരോഗ്യ വകുപ്പും പോലീസും; ക്വാറന്റീൻ പാലിക്കാത്തവർക്കെതിരെയും നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെയും നടപടി;നിരോധനാജ്ഞ ലംഘിച്ച് കളിക്കുന്നതിനിടെ കളി സാമഗ്രികളും 2 മൊബൈലും പിടിച്ചെടുത്തു



കുമ്പള: (True News, March25,2020): കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും മറ്റ് വിദേശത്തു നിന്നും വന്നവർ ഹോം ക്വാറന്റീൻ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതായ പരാതികൾ കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും റോന്തു ചുറ്റി നിരീക്ഷണം ശക്തിപ്പെടുത്തി. കുമ്പള ഭാസ്കർ നഗറിലും കുണ്ടങ്കാറട്ക്കയിലും  നിരോധനാജ്ഞ ലംഘിച്ച് കളിക്കുന്നതിനിടെ പൊലീസ് എത്തി കളിയിലേർപ്പെട്ടവരെ വിരട്ടിയോടിച്ചു. കളി സാമഗ്രികളും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രണ്ടു പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുകയോ  അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യുന്നവരെ  അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് താക്കീത് നൽകി.       കൊവിഡ്  19 പകരാതിരിക്കാനുള്ള മുൻകരുതലായി മുഴുവൻ ആളുകളും പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകണം എന്നും വിദേശത്ത് നിന്നും വന്നവർ പുറത്തിറങ്ങിയാൽ പാസ്പോർട്ട് കണ്ടുകെട്ടുടുന്നതുൾപ്പെടെ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. കുമ്പള ടൗണിലും പരിസര പ്രദേശങ്ങളിലെ കടകളിലും സൂപ്പർ മാർക്കറ്റുകളിലും ചൊവ്വാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ഇത് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും വലിയ ആശ്വാസം പകർന്നു

ആരോഗ്യ വകുപ്പും പോലീസും നടപടികൾ കടുപ്പിച്ചു.
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും മറ്റ് വിദേശത്തു നിന്നും വന്നവർ ഹോം ക്വാറന്റീൻ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നുള്ള പരക്കെയുള്ള പരാതികൾ കൂടുന്നതിനാലും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും റോന്തു ചുറ്റി നിരീക്ഷണം ശക്തിപ്പെടുത്തി. ഭാസ്കർ നഗറിലും കുണ്ടങ്കാറട്ക്കയിലും  നിരോധനാജ്ഞ ലംഘിച്ച് കളിക്കുന്നതിനിടെ കളി സാമഗ്രികളും 2 മൊബൈലും പിടിച്ചെടുത്തു  വാഹനം കണ്ടതും അവർ ഓടി രക്ഷപ്പെട്ടു. രണ്ടു പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുകയോ  അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യുന്നവരെ  അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് താക്കീത് നൽകി.  കൊവിഡ്  19 പകരാതിരിക്കാനുള്ള മുൻകരുതലായി മുഴുവൻ ആളുകളും പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകണം എന്നും വിദേശത്ത് നിന്നും വന്നവർ പുറത്തിറങ്ങിയാൽ പാസ്പോർട്ട് കണ്ടുകെട്ടുകയും കടുത്ത ശിക്ഷാനടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നതായിരിക്കും




No comments