JHL

JHL

മംഗൽപാടി ഓണന്ത ഇബ്രാഹിം ഹാജി അന്തരിച്ചു

മഞ്ചേശ്വരം(True News 25 March 2020) : മംഗൽപാടി  മുസ്ലിം ലീഗ് നേതാവായ   ഓണന്ത ഇബ്രാഹിം ഹാജി (85) അന്തരിച്ചു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്നതിനിടയിൽ ബുധനാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ്,  വർഷം ഒളയം ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പൂങ്കാവനം ബസ് ഉടമയായിരുന്നു.

ഭാര്യ: ആയിഷ. മക്കൾ: സിദ്ദീഖ് ഒ.എം , റസാഖ് ഒ.എം, അഷ്റഫ് ഒ.എം, നാസിർ ഒ.എം, ആയിഷ,ബീഫാത്തിമ. മരുമക്കൾ: അബ്ബാസ് മൊഗ്രാൽ, ഉമ്മർ, സുഹ്‌റ, നിഷ, വാഹിദ, നുസൈബ.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പ, യൂസഫ്, പൊടിയൻ, മൂസ ഹാജി, സഈദ്, ആമിന കുമ്പോൾ, സൈനബ കോട്ട, ബീഫാത്തിമ മുട്ടം.

No comments