JHL

JHL

കുമ്പള പോലീസ് സ്റ്റേഷൻ ഉൾപ്പെടെ വാഹനങ്ങളുടെ ശവപ്പറമ്പായ പ്രശ്നത്തിന് പരിഹാരമാവുന്നു ; വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കാൻ നടപടികളായി.

കുമ്പള (True News 6 March 2020):   നിയമലംഘനത്തിനിടെ പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യുന്നു. വാഹനങ്ങളുടെ ലേലം ഈ മാസം 22നകം നടക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതി ഇതോടെ തീരുകയാണ്.    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്  ഓഫിസ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതിയെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. ലേലത്തിൽ പങ്കെടുക്കുന്നവർ www.mstcecommerce.com  എന്ന വെബ്‌സൈറ്റ് വഴി ഇ-ലേലത്തിൽ പങ്കെടുക്കാം.വെബ്‌സൈറ്റിൽ ലേല തീയ്യതി അടക്കമുള്ള വിശദവിവരങ്ങളുണ്ട്. ലേലം കരസ്ഥമാക്കുന്നവർക്ക് കലക്ടറേറ്റിൽ നിന്നു വാഹനം കൈമാറും.
ഏപ്രിലിൽ ലേലം ചെയ്യുന്നത് 369 വാഹനങ്ങൾ  മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ,ട്രാഫിക് യൂണിറ്റ്, കാസർകോട്, ബദിയടുക്ക, ആദൂർ, ബേഡകം, ബേക്കൽ, അമ്പലത്തറ, ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു നിയമ ലംഘനങ്ങളുടെ പേരിൽ പോലീസ് പിടികൂടിയ 369 വാഹനങ്ങൾ കൂടി ഏപ്രിലിൽ ലേലം ചെയ്യും.  ഈ വാഹനങ്ങൾ സംബന്ധിച്ച് ആക്ഷേപമുള്ളവർ 30 ദിവസത്തിനകം  മതിയായ രേഖകൾ സഹിതം സ്റ്റേഷനിലെത്തി ഹൗസ് ഓഫിസർ മുമ്പാകെ ഹാജരായി അവകാശവാദം രേഖാമൂലം ഉന്നയിക്കണം അബ്കാരി കേസുകളിൽ ഉൾപ്പെട്ട്  എക്‌സ്‌സൈസ് പിടികൂടിയ 45 വാഹനങ്ങളും ലേലം ചെയ്തു.മാർച്ച് അവസാനത്തിനുള്ളിൽ അബ്കാരി കേസുകളിൽ പിടികൂടിയ 20 വാഹനങ്ങൾ കൂടി എക്‌സ്‌സൈസ് വകുപ്പ് ലേലം ചെയ്യും.  പിഴ നൽകിയും രേഖകൾ ഹാജരാക്കിയാലും വാഹനങ്ങൾ തിരിച്ചെടുക്കാം   പിടികൂടിയ വാഹനങ്ങൾ നിയമാനുസൃത പിഴ നൽകി വാഹനങ്ങളുടെ രേഖകൾ ഹാജരാക്കി ഉടമസ്ഥർക്ക് തിരിച്ച് എടുക്കാം. എന്നാൽ പലരും ഇങ്ങനെ ചെയ്യുന്നില്ല. അതുകൊണ്ടാണ് വാഹനങ്ങൾ  പലയിടങ്ങളിലും കൂട്ടിയിടേണ്ടി വരുന്നത്. തൊണ്ടിമുതൽ അല്ലാത്ത വാഹനങ്ങളുടെ ലേലമാണ് ആദ്യം. വാഹനങ്ങൾ നീക്കം ചെയ്ത ശേഷം ഇവ സൂക്ഷിച്ച ഓഫിസ് പരിസരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

No comments