JHL

JHL

സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 17 പേർ കാസർകോട്

കാസറഗോഡ് (True News 30 March 2020):  സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാടും ഇടുക്കിയിലും രണ്ടു പേർക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.


No comments