JHL

JHL

സമ്പൂർണ അടച്ചുപൂട്ടൽ; ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ കാസർകോട്ടേയ്ക്ക് മുതിർന്ന പോലീസ് ഓഫീസർമാരെ നിയോഗിച്ചു

കാസറഗോഡ് (True News 23 March 2020): കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പോലീസ്  നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല്  മുതിർന്ന ഓഫീസർമാരെ നിയോഗിച്ചു.

കാസർഗോഡ്  ജില്ലാ പോലീസ് മേധാവി പി എസ്  സാബുവിന് പുറമെ വനിതാ ബറ്റാലിയൻ കമാന്റന്റ് ഡി ശിൽപ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോൾ കാസർഗോഡ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ കെ എം  സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.


No comments