JHL

JHL

കർണാടകയിൽ കൊറോണ ബാധ സംശയിക്കുന്ന സൗദിയിൽ നിന്നും നാട്ടിലെത്തിയാൾ ചികിത്സക്കിടെ മരിച്ചു; പരിഭ്രാന്തരാകേണ്ടെന്നു കർണാടക സർക്കാർ


മംഗളൂരു (True News, March11,2020) : കൊറോണ ബാധ സംശയിക്കുന്നയാളും കൽബുർഗിയിൽ ചികിത്സക്കിടെ മരണപ്പെട്ടു. എന്നാൽ ഇയാൾക്ക് കൊറോണയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. സൗദിഅറബിയയിൽ നിന്നും കഴിഞ്ഞ ഇരുപത്തിയഞ്ചിന് നാട്ടിലെത്തിയ ഇയാൾ കൊറോണ  ലക്ഷണങ്ങളോടെ കൽബുർഗി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദീഖി ആണ് മരിച്ചത്. ഈമാസം അഞ്ചിനാണ് ഇയാളെ രോഗ ലക്ഷണങ്ങളോടെ കൽബുർഗി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ അസുഖം മൂർച്ഛിച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇയാളുടെ തൊണ്ടയിലെ സ്രവം വിദഗ്ദ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. സ്ഥിരീകരിക്കപ്പെട്ടാൽ കൊറോണമൂലമുള്ള രാജ്യത്തെ ആദ്യ മരണമാകുമിത്.
എന്നാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നു ആരോഗ്യ മന്ത്രി ശ്രീരാമുലു അറിയിച്ചു. മരിച്ച സിദ്ദീഖിയുടെ കുടുംബാങ്ങങ്ങളെ വിദഗ്ദ്ധ ചികിത്സക്കായി ഹൈദരാബാദിലേക്ക് മാറ്റി 

No comments