JHL

JHL

പ്രസവ വേദന വന്ന സ്ത്രീയുമായി മംഗളൂരുവിലേക്ക് പോയ ആംബുലൻസിനെ തലപ്പാടിയിൽ പോലീസ് തടഞ്ഞു; കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് തിരിച്ച ആംബുലൻസ് മൊഗ്രാലിലെത്തിയപ്പോൾ യുവതിക്ക് സുഖപ്രസവം



കാസറഗോഡ് (True News, March 27, 2020|): പ്രസവമടുത്ത  സ്ത്രീയെ യെ  മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് തലപ്പാടിയിൽ അതിർത്തിയിൽ വെച്ച്  കർണാടക പോലീസ് അധികൃതർ തടഞ്ഞു. ആംബുലൻസ് ഡ്രൈവറും  ബന്ധുക്കളും  എത്ര അപേക്ഷിച്ചിട്ടും പോലീസ് കൂട്ടാക്കിയില്ല. പിന്നീട ആംബുലൻസ് കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് മൊഗ്രാലിൽ എത്തിയതോടെ സ്ത്രീ ആംബുലൻസിൽ പ്രസവിച്ചു  .പിന്നീട്  ഇവരെ കാസറഗോഡ് ആശുപത്രിയിലെത്തിച്ചു.
കുഞ്ചത്തൂരിൽ താമസിക്കുന്ന ബീഹാർ സ്വദേശിയായ  ഗുരിയ ദേവി സ്ത്രീക്കാണ് ദുരനുഭവം. വെള്ളിയാഴ്ച രാവിലെയാണ് ആംബുലൻസ് തലപ്പാടി അതിർത്തിയിലെത്തിയത്.  കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കർണാടകയിലേക്കുള്ള പ്രവേശനം അധികൃതർ കർശനമായി തടയുകയാണ് . നിരവധി രോഗികൾ ഇതുമൂലം കഷ്ട്ടപെടുന്നുണ്ട്.

No comments