JHL

JHL

കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ ബോധവത്കരണം :കൊടിയമ്മ കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കും ഇലക്ടറിസിറ്റി ബോർഡ് ജീവനക്കാർക്കും കൊറോണ ബോധവത്കരണം ക്ലാസ്സുകൾ നടത്തി



കുമ്പള (True News, March 13,2020) : കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ ബോധവത്കരണം നടത്തി.കൊടിയമ്മ കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലും കേരള ഇലക്ടറിസിറ്റി ബോർഡ് ഇലക്ടറിസിറ്റി ബോർഡ് കുമ്പള സെക്ഷൻ ഓഫീസിലും കൊറോണ ബോധവത്കരണം ക്ലാസ്സുകൾ നടത്തി 

കൊടിയമ്മ സ്കൂളിൽ കൊറോണ ബോധവത്കരണം നടത്തി. ഭയമല്ല ജാഗ്രത യാണ് വേണ്ടത് ആഗോളതലത്തിൽ പരന്നു കൊണ്ടിരിക്കുന്ന കോവിഡ്19 വൈറസ് ബാധയെ കുറിച് കൊടിയമ്മ കോഹിനൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു . . അരീക്കാടി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ് വൈ ക്ലാസ്സ്‌ കൈകാര്യം ചെയ്തു . ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി വിവേക്. അധ്യാപകരായ നാരായണൻ എം ഗണപതി ഭട്ട് എന്നിവർ പങ്കെടുത്തു . പ്രിൻസിപ്പാൾ ടി.മനോഹരൻ സ്വാഗതവും സുചിത്ര ടീച്ചർ നന്ദിയും പറഞ്ഞു


കേരള ഇലക്ടറിസിറ്റി ബോർഡ് കുമ്പള ഓഫീസർമാർക്കും ഫീൽഡ് ജീവനക്കാർക്കും വേണ്ടി കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.കുമ്പള സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സുധീപ്. പി അധ്യക്ഷത വഹിച്ചു.ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംശയങ്ങൾക്കുള്ള മറുപടിയും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി. നേതൃത്വം നൽകി.സബ് എൻജിനീയർമാരായവിജയകൃഷ്ണൻ,സനൽ,അശോകൻ,ഓവസീർമാരായ ഉദയൻ,ഗിരിശേഖരൻ,ടോണി ജെ.എച്.ഐ. അഖിൽ എന്നിവർ സംസാരിച്ചു.കുമ്പലക് സെക്ഷണിലെ എൻജിനീയർമാർ,സബ് എൻജിനീയർമാർഓവർസീയേഴ്‌സ്,വർക്കേഴ്‌സ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

No comments