JHL

JHL

മഞ്ചേശ്വരം മണ്ഡലത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക്‌ വേണ്ടി ശ്രമിക്കും മംഗൽപാടി ജനകിയ വേദി

ഉപ്പള(True News 30 March 2020): മംഗൽപാടി ജനകീയ വേദി മഞ്ചേശ്വരം താലൂകിനകത്തു സൂപ്പർ മൽട്ടി സ്പെഷ്യസിലിറ്റി ആശുപത്രി സമുച്ചയം ഒരുക്കാനുള്ള പ്രാഥമിക ചർച്ചകൾക്ക് വേണ്ടി നാട്ടിലെയും വിദേശത്തെയും പ്രമുഖരുമായി ചർച്ച നടത്താനൊരുങ്ങുന്നു

കാസറഗോഡ് മഞ്ചേശ്വരം ഭാഗത്ത് സൂപ്പർ സ്‌പേർഷ്യലിറ്റി ആശുപത്രി അനിവാര്യമാണെന്നത്  പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഒരു പാട് കാലത്തെ ശക്തമായ വികാരമായി നിലനിൽക്കുന്നതാണ്,  നിലവിലെ കർണാടക അതിരുകൾ അടച്ച പശ്ചാലതലത്തിൽ ഈ വിഷയം വീണ്ടും സജീവ ചർച്ചയാവുകയും മഞ്ചേശ്വരം താലൂക്കിൽ പെട്ട നിരവധി പ്രവാസി യുവാക്കളും ഈ വിഷയം ഉന്നയിക്കുകയും, മുതൽ മുടക്കാൻ മുന്നോട്ട് വരികയും ഉണ്ടായ സാഹചര്യത്തിൽ ജനകീയ വേദി നാട്ടിലെ യും പ്രവാസികളായ വ്യവസായ പ്രമുഖരെയും ബന്ധപ്പെട്ടു എത്രയും വേഗം പ്രദേശത്തു സൂപ്പർ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിർമിക്കാനുള്ള ചർച്ചകൾക്ക് വേദിയൊരുക്കിയത്,  നാഷണൽ ഹൈവേ ക്ക് അടുത്തായി ഇതിന്ന് വേണ്ടി  അനുയോജ്യമായ സ്ഥലങ്ങൾ  പരിഗണയിൽ  ഉള്ളതായും  അറിയിച്ചു.  
നിലവിലെ ലോക്ക് ടൗൺ സാഹചര്യം മാറിയാലുടൻ ഇതിന്റെ മുന്നോടിയായുള്ള വ്യവസായ പ്രമുഖരുടെ മീറ്റ് സംഘടിപ്പിക്കുമെന്നും ജനകീയ വേദി പ്രവർത്തകർ അറിയിച്ചു.

No comments